എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ…
സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന് വൈവിധ്യങ്ങളിലൂടെ…
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ, ദേശീയ സാംസ്കാരികജാഥയുടെ കേരള പര്യടനം ഒക്ടോബർ 2ന് വൈക്കത്തുനിന്ന് ആരംഭിച്ച് 8 ന് തിരുവനന്തപുരത്ത് സമാപിക്കും. ഇപ്റ്റ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.വി.ബാലൻ ലീഡറായ കേരളത്തിലെ ജാഥയോടൊപ്പമുള്ള നാടകസംഘത്തിൽ അഭിനേതാക്കൾക്ക് അവസരം. ഇതൊരു ജനകീയ കലാ സാംസ്കാരിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗവും ദേശീയ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയസമീപനങ്ങൾക്കുള്ള പ്രതിഷേധ സമരംകൂട്ടിയാണ്.
ജാഥ സഞ്ചരിക്കുന്ന ഏഴ് ദിവസങ്ങളിലും അതിന് മുന്നോടിയായി മൂന്ന് ദിവസങ്ങളിൽ മലപ്പുറത്തുനടത്തുന്ന നാടകക്യാമ്പിൽ പൂർണ്ണമായി പങ്കെടുക്കാൻ സന്നദ്ധമാകുന്നവർ മാത്രം താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
അഡ്വ.എൻ.ബാലചന്ദ്രൻ
ജന:സെക്രട്ടറി
ഇപ്റ്റ സംസ്ഥാന കമ്മിറ്റി.
കെ.പുരം.സദാനന്ദൻ
ക്യാമ്പ് കോഓഡിനേറ്റർ
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.