സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഋതു വായിക്കുമ്പോൾ

സജി അജീഷ്
     

വിരഹത്തിൻ്റെ തീഷ്‌ണ സൗന്ദര്യമാണ് ഈ കവിതാ സമാഹരത്തിലെ കവിതകളിലധികവും.‘എന്നിലെ കവിതയും,അക്ഷരങ്ങളും ചൂഴ്ന്നെടുത്താണ്,വേദനയുടെ കറുത്ത പുസ്തകത്തിലെ ഏടായിനീ മാറി’യതെന്നും,
'ആത്മാവിനും ജീവിതത്തിനും ഇടയിലുള്ള ഇടനാഴിയിലാണ് നിൻ്റെ ദേവാലയം ഞാൻകാത്തു വച്ചിരിയ്ക്കുന്നത്' എന്നും കവി പറയുന്നു.


അറുപത്തി ഏഴ് കവിതകളടങ്ങിയ കവിതാ സമാഹാരത്തിൽ പ്രണയവും വിരഹവും മാറി മാറി പ്രത്യക്ഷപ്പെടുന്നു. ധൂമകേതുക്കൾക്കിടയിലെ ഒറ്റനക്ഷത്ര ശോഭയായും,വറ്റിവരണ്ട നീർച്ചാലിലെ സ്നേഹാർദ്ര നിറമുള്ള സൗന്ദര്യമായും കവയിത്രി തൻ്റെ  കവിതകളിലൂടെ പ്രത്യക്ഷയാവുന്നു.സിനിമ സംവിധായകൻ ലാൽജോസിൻ്റെ അവതാരികയോടു കൂടി പ്രസിദ്ധീകൃതമാകുന്ന ഈ പുസ്തകം വ്യത്യസ്ഥമാക്കുന്നത് ഭാഷയിലും ആഖ്യാനശൈലിയിലും പുലർത്തുന്ന വ്യത്യസ്തത കൊണ്ടാണ്.തൻ്റെ കവിതകളിലെ ഓരോ വരിയും, ഒരോ ആശയങ്ങളായിട്ടാണ് അധ്യാപിക കൂടിയായ ഡോ.സുമിത്ര കോറിയിട്ടിട്ടുള്ളത്.രണ്ടാമതൊന്ന് വായിക്കാതെ തന്നെ, ഭാവസാന്ദ്രമായ ആശയം ലളിതമായ വാക്കുകളിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. ഒരു തുള്ളി കണ്ണീരിൻ്റെ നനവാൽ നമ്മുടെ മനസ്സിനെയും  നോവിക്കുമെങ്കിലും ഓരോ നോവിന് പുറകിലും അവാച്യമായ സ്നേഹാനുഭൂതി കൊണ്ട് ചിന്തിപ്പിക്കുകയും പുതിയൊരുലോകം സ്വപ്നം കാണാൻ വായനക്കാരനെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കവിതകൾ.


അനുവാചകനിൽ അന്തർലീനമായിരിയ്ക്കുന്ന വിചാര വികാരങ്ങളെ,കാവ്യാത്മകമായ ഭാവതലങ്ങളിലേയ്ക്ക്, അനായാസം കൊണ്ടെത്തിയ്ക്കാൻ മിടുക്കുള്ളതാണ് ഡോ.സുമിത്രയുടെ രചന എന്നു പറയാതിരിക്കാൻ വയ്യ. തൻ്റെ ബലഹീനതകളെക്കുറിച്ച് വൃഥാ വിലപിയ്ക്കാനല്ല,മറിച്ച് സംഘർഷങ്ങളെ സുദൃഢമായി നേരിടാൻ തക്ക പെൺ മനസ്സിൻ്റെ കരുത്താണ്.'ഋതു,വാതായനങ്ങളുടെ മഴവില്ല്' എന്ന പുസ്തകത്തിൽ എഴുത്തുകാരിയുടെ ശ്രമമെന്ന് അവതാരികയിൽ ലാൽജോസ് എഴുതുന്നു. 




Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…