
വായനയിലെ പുനര്‍വായന

കേരളീയ സമൂഹം വായിക്കാനറിയാത്ത ഒരു സാമൂഹ്യപാഠത്തെ ഉള്‍ക്കൊണ്ട് വരികയാണ്. എഴുപതുകളിലും എണ്‍പതുകളിലും വായിക്കുന്ന ഒരു സമൂഹവും സാമൂഹ്യ യാഥാര്‍ഥ്യവും നമ്മുടെ മുമ്പിലുണ്ടായിരുന്നു. മൂന്നു ദശാബ്ദം കൊണ്ട് നമ്മളതെല്ലാം…
വാക്കുകള്‍ വികാരത്തിന്റെ പരകോടിയില്‍ ശ്രുതിമധുരമായി തീരുന്നത് സംഗീതത്തിലാണ്. സ്വരവ്യഞ്ജനങ്ങളുടെ സഞ്ചാരമാണതിന്റെ വഴി. ശബ്ദമാണതിന്റെ ഭാഷ. കേള്‍വിയാണതിന്റെ ഏകാഗ്രത. നിശബ്ദത പോലെ…
ഹരി…നീയൊഴുകുന്നപുല്ലാങ്കുഴല്‍ മൊഴികളില്‍ഞാന്‍ തലചായ്ച്ചുറങ്ങവേ.അരികിലമ്മ,കനിവിന്‍ ചുളിവിരലാലെന്‍മുടിയിഴയിലോര്‍മ പരതുന്നു.ജലമുണങ്ങിയകല്‍പ്പടവിലൊരു തുള്ളിമിഴിവെളിച്ചം തുളുമ്പുന്നു.പകുതി ചാരിയ വാതിലില്‍പകലിന്‍ വെയിലിളക്കങ്ങള്‍;പദമൂന്നാതെ നടക്കുംകാറ്റിന്‍ കവിതമൂളിച്ചകള്‍. ഹരീ ….നീ തളിര്‍ക്കുന്നപുല്ലാങ്കുഴല്‍ വഴികളില്‍ ഞാന്‍കനവണിഞ്ഞു നില്‍ക്കേകൈകളില്‍പൂവിരല്‍ കോര്‍ത്തെന്‍ പ്രണയംകുന്നുകള്‍…
അത്രമെൽ കിതപ്പുള്ളഓർമകളുടെ തുഞ്ചത്തെയ്ക്ഒറ്റയ്ക്കു പോകുകയെന്നത് .,തീക്കൊള്ളിയെകാറ്റിനെയേല്പിക്കുന്നതു പോലെ.. മെഴുകുവീട്ടിൽകൽവിളക്ക് കൊളുത്തും പോലെ… ആളിയും ഉരുകിയുംഒഴുകിയൊട്ടിയുംഅവയിങ്ങനെനീറ്റിലും നിലയിലുമല്ലാതെ നിർത്തും . ഇരുളിലും വെളിവിലുംകണ്ണുകുത്താൻ നോക്കും . ഓർക്കാപുറത്തുശ്വാസം വിലക്കും…
ഭൂതകാലത്തിന്റെ കലണ്ടർ,ചുമരിന്റെ ഭിത്തിയിൽ തൂങ്ങിയാടുന്നു.കഴിഞ്ഞകാലത്തിലേക്കൊരു,മടക്കയാത്രയിലേക്കിന്നും ക്ഷണിക്കുന്നു.അറിഞ്ഞുമറിഞ്ഞ നാളിന്റെ താളിലേക്ക്,കൊത്തിവലിക്കുന്ന അക്കങ്ങൾ അക്ഷരങ്ങൾ. വാർത്തമാനകാലത്തിന്റെ കലണ്ടറിൽ,അക്കങ്ങളും അക്ഷരങ്ങളും,തെളിച്ചമോടെ മിഴിച്ചു നിൽക്കുന്നു.ജീവന്റെ അടയാളങ്ങളെ,അതിജീവനത്തിന്റെ നിമിനേരങ്ങളെ,വെട്ടിയും വട്ടമിട്ടും നിർത്തിയിരിക്കുന്നു. ഭാവിയുടെ കലണ്ടറിൽ,അക്കങ്ങളില്ല…
ശബ്ദകോലാഹലങ്ങളിലിരുന്നവൾനിശബ്ദതയുടെ കവിതയെഴുതി. മരുഭൂമിയിലിരുന്നവൾമഴയുടെ സംഗീതത്തെക്കുറിച്ചെഴുതി. അനാഥത്വത്തിലിരുന്നവൾഅമ്മയുടെ സ്നേഹച്ചൂരിനെക്കുറിച്ചെഴുതി. ഒരിക്കലും പ്രണയിക്കാത്ത അവൾനഷ്ടപ്രണയങ്ങളെക്കുറിച്ചെഴുതി. കടൽ കാണാത്ത അവൾകടലിന്റെ നിഗൂഢതകളെക്കുറിച്ചെഴുതി. മരണത്തിലിരുന്നവൾജീവിതത്തെക്കുറിച്ചെഴുതി.
…നിത്യകന്യകനിലാവ് ചിതറിയ പോലെഒളി വിതറിമിഴികൾ കൂമ്പിനിശ്ചലം…വിരലിൽ ജലചക്രം.തണു തുള്ളികൾഅടുക്കിൽ കൊരുത്തപോലെ …നിലാത്തുള്ളികൾകൊണ്ടൊരുവർത്തുള വജ്രനേമി പോലെ…ലംബമായും, തിരശ്ചീനമായുംതാനേ തിരിയുന്നു,വിരൽത്തുമ്പ് അച്ചുതണ്ടാവുന്നു. തെറിച്ചു ചിതറുംതുള്ളികളിൽ നിന്നുംകാലം ഉണ്ടാകുന്നു..ഒരു വിത്തു പോലെ….ചെറു…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.