സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജെനിറൊവീനയുടെ അഭ്യർഥന

പരിഭാഷ: മൻഷാദ് മാനസ്

മൂന്ന് വർഷം മുമ്പ്, ഇതേ ദിവസം, വൈകുന്നേരം 4.30 ആകുമ്പോഴേക്കും കുപ്രസിദ്ധമായ ഭീമ കൊറേഗാവ് കേസിൽ ഹാനി ബാബു അറസ്റ്റിലായിരുന്നു.

അരികുവൽകൃതരായ അനേകം വിദ്യാർത്ഥികൾ അവരുടെ ഒപ്പം നിന്നിരുന്ന ഒരു അധ്യാപകനെ ഇന്ന് മിസ്സ് ചെയ്യുന്നു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ വരേണ്യ ബ്രാഹ്മണ്യ വിദ്യാഭ്യാസ സമ്പദ്രായത്തിന് നേരെയുള്ള അദ്ദേഹത്തിന്റെ ചോദ്യശരങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാമായിരുന്ന മറ്റനേകം പേർക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ന് നിഷേധിക്കപ്പെടുന്നു.

എനിക്കും മകൾക്കും ഞങ്ങളോടേറ്റവും അടുത്തുണ്ടായിരുന്ന ഞങ്ങളോടൊപ്പം ചേർന്ന് വളർന്നിരുന്ന, ഒരു പിതാവിനെയും ഭർത്താവിനെയും മിസ്സ് ചെയ്യുന്നു.

ഒരർത്ഥത്തിൽ, ഹാനി ബാബുവിന്റെ ജയിൽ വാസം ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ അനേകം അനീതികളിലൊന്നു മാത്രമാണ്. സവർണ ഹിന്ദു രാഷ്ട്രം എല്ലാ സമുദായങ്ങളെയും പ്രദേശങ്ങളെയും തകർത്ത്, സർവകലാശാല ഇടങ്ങൾ വരെ കീഴടക്കി, എതിരെ വരുന്ന എല്ലാത്തരം ശബ്ദങ്ങളെയും ചവിട്ടി മെതിക്കുന്ന, ഒരു കാലത്തിന്റെ അടയാളം. പക്ഷേ വേറൊരർത്ഥത്തിൽ, വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഞങ്ങളുടെ മാത്രം വേദനയാണിത്. എങ്കിലും ഞങ്ങൾ പരാജിതരല്ല, ഹാനി ബാബുവാണെങ്കിൽ വായനയും എഴുത്തും അധ്യാപനവും സഹതടവുകാരുടെ കേസ്സിന്റെ കാര്യത്തിൽ സഹായിക്കലുമൊക്കെയായി തടവറക്ക് പുറത്ത് ചെയ്തു കൊണ്ടിരുന്നതെല്ലാം ജയിലിനകത്തു വെച്ചും ചെയ്യുന്നുണ്ട്.

ഹാനി ബാബുവിന്റെയും വിമത നിലപാടിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന മറ്റനേകം രാഷ്ട്രീയ തടവുകാരുടെയും മോചനത്തിന് വേണ്ടി കൃത്യമായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. ക്യാമ്പയിനുകൾക്കോ സമ്മർദ്ദങ്ങൾക്കോ ഈ ഭരണകൂടത്തെയോ അതിനെ പിന്തുണക്കുന്ന രക്തദാഹികകളായ ഗ്രൂപ്പുകളെയോ തൊടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. നൈരാശ്യത്തിലേക്ക് വീണു പോവാൻ എളുപ്പമാണ്. പക്ഷേ അങ്ങനെയല്ല ഈ രാഷ്ട്രീയ തടവുകാർ ജീവിക്കുന്നത്. നീതിയുടെയും കാരുണ്യത്തിന്റെയും പക്ഷത്താണ് തങ്ങളെന്ന ശക്തിയിലാണ് അവർ കഴിയുന്നത്. ധീരതയോടെ അവരോടൊപ്പം നിന്നവരുടെ പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലുമാണ് അവർ ജീവിക്കുന്നത്.

“ഭീമ കൊറേഗാവ് കേസിൽ തടവിൽ കഴിയുന്ന ഹാനി ബാബു ഉൾപ്പടെ ഓരോ വ്യക്തിയിലും ഞാൻ കാണുന്നത് അവരുടെ മരിക്കാത്ത ബൗദ്ധികാവേശമാണ്. ഇത് ഇവരെ തകർക്കാൻ ജയിലുകളൊന്നും പോരെന്ന് വ്യക്തമാക്കുന്നുണ്ട്. പൂർവ്വാധികം ശക്തിയോടെ, മെച്ചപ്പെട്ട നിലയിൽ അവരവിടെ നിന്ന് പുറത്തു വരും. അതുവരെ, നമ്മളിൽ ചിലർ അവരുടെ മോചനത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുകയും ചെയ്യും.

നിങ്ങൾക്കാവും വിധം, ഈ വഴിയിൽ ഞങ്ങളെ പിന്തുണക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…