സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ക്യൂസിസാനാ ക്ലിനിക്ക് റോം

അന്റോണിയോ ഗ്രാംഷി

തിയ്യതിയില്ല

പ്രിയപ്പെട്ട ലുലിക്,

നിന്റെ ചിത്രങ്ങള്‍ എനിക്ക് വളരെയേറെ ഇഷ്ടമായി. അത് നീ വരച്ചതാണെന്നതു തന്നെ കാരണം. അവ തീര്‍ത്തും മൗലികവുമാണ്. പ്രകൃതി ഒരിക്കലും ഇത്തരം വിസ്മയാവഹങ്ങളായ വസ്ത്രക്കള്‍ കണ്ടു പിടിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. നാലാമത്തെ ചിത്രത്തിലുള്ളത് ഒരു അസാധാരണ മൃഗം തന്നെ. ഏറെ വലിപ്പമുള്ളതിനാല്‍ അതൊരു കൂറയാവാനിടയില്ല. വലിയ നാല്‍ക്കാലികളുടേത് പോലെ നീങ്ങുന്ന നാലുകാലുകള്‍ മാത്രമെ അതിനുള്ളുതാനും. എന്നാല്‍ അതൊരു കുതിരയുമല്ല. കാഴ്ചയില്‍ പെടുന്ന ചെവികള്‍ അതിന് ഇല്ലല്ലോ. (നീ വരച്ച ആദ്യത്തെ മൃഗത്തിനും ചെവിയുള്ളതായി കാണുന്നില്ല. വേറൊരു മനുഷ്യന്റെ ചിത്രത്തിലും അങ്ങിനെ തന്നെ ) അതൊരു സിംഹമായിരിക്കാം… ഇണങ്ങിയതും… സുതാര്യവുമായ ഒരു സിംഹം. അതിന്റെ പുറത്തുള്ള സവാരിക്കാരന്റ രണ്ട് കാലുകളും കാണുന്നുവെന്നതാണ് സുതാര്യമാണെന്ന് കരുതാന്‍ കാരണം. മരച്ചില്ലകളുടെ തുമ്പുകളെയും മൃഗങ്ങളുടെ ശിരസ്സുകളെയും പോലുള്ള അതി വിചിത്രമായ സ്ഥലങ്ങളില്‍ പോലും നിന്റെ ആളുകള്‍ക്ക് നിസ്സങ്കോചം നടക്കുവാന്‍ കഴിയുന്നുവെന്ന കാര്യവും എനിക്കിഷ്ടമായി. (ഒരു പക്ഷെ, മൃഗങ്ങള്‍ക്ക് ചെവികള്‍ നഷ്ടമാവുന്നത്
അതുകൊണ്ടാവണം)
പ്രിയപ്പെട്ട ലുലിക,് നിന്റെ ചിത്രങ്ങളെ ഞാന്‍ കളിയാക്കിച്ചിരിച്ചാല്‍, നിനക്ക് സങ്കടമാവുമോ? സത്യമായും അവ, അവയുടെ ഇതേ രൂപത്തില്‍ത്തന്നെ, ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ
തോന്നുമ്പോള്‍ തോന്നിയപോലെ വരക്കുന്ന ചിത്രങ്ങള്‍ക്ക് പകരം നീ സ്‌കൂളില്‍ വരച്ച ചിത്രങ്ങള്‍ എനിക്ക് അയച്ചുതരണം. ഒരു ചുംബനം.
സ്‌കൂള്‍ എങ്ങിനെയിരിക്കുന്നു. ക്ഷീണവും പരിഭ്രമവും തോന്നാതെ നന്നായി പഠിക്കുവാന്‍ നിനക്ക് കഴിയുന്നുണ്ടോ? പഠിക്കുന്നത് നിനക്കിഷ്ടമാണോ?
പപ്പാ.

ജൂലിയാനോ എന്ന ഗ്രാംഷിയുടെ രണ്ടാമത്തെ മകന്‍, ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നതിന് രണ്ടുമാസം മുന്‍പ് ജനിച്ച ഈ മകനെ ഗ്രാംഷി ഒരിക്കലും കണ്ടിട്ടില്ല.

കുറിപ്പ്: ഇത് അന്റോണിയോ ഗ്രാംഷിയുടെ കത്തുകളില്‍ നിന്ന്. അന്ത്യദിവസങ്ങളില്‍ ഗ്രാംഷിയുടെ എഴുത്തുകള്‍ അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് മാത്രമായി എഴുതിയ കൊച്ചുകുറിപ്പുകള്‍
ആയിരുന്നു. 1926 സപ്തംബര്‍ ആദ്യത്തില്‍ ജൂലിയാനോ,(ലുലിക്) ജനിച്ചു;മോസ്‌കോയില്‍. 1926 നവംമ്പറില്‍ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…