തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു അയാളുടെ വളര്‍ച്ച. സാമൂഹികരംഗത്തും സാഹിത്യ രംഗത്തും അയാള്‍ തിളങ്ങി. ഒടുവില്‍ അതു സംഭവിച്ചു. അയാള്‍ ഇഹാലോകവാസം വെടിഞ്ഞു. അതയാളെ സന്തോഷിപ്പിച്ചി ല്ല. ഏറെ ദുഖിപ്പിച്ചു. കാരണം തനിക്കായാളോട് മനസ്സ് നിറയെ ആരാധനയായിരുന്നു

- സാഹിത്യം
വിജയന്‍ ചെറുവറ്റ