സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മീര്‍സാ ഗാലീബിന്റെ കവിതകള്‍

പരിഭാഷ: കെ.പി.എ. സമ്മദ്

1

മനുഷ്യസമൂഹം മുഴുവന്‍
എന്റെ ബന്ധുക്കളാണ്.
ആദമിന്റെ എല്ലാ സന്തതികളും-
അവര്‍ ഹിന്ദുവാകട്ടെ, മുസ്ലീമാവട്ടെ,
ക്രിസ്ത്യാനിയാവട്ടെ ഏതുമതക്കാരനുമാവട്ടെ-
എന്റെ സഹോദരങ്ങളാണ്.
മറ്റുള്ളവര്‍ എന്തു കരുതുന്നുവെന്നത്
ഞാന്‍ കാര്യമാക്കുന്നില്ല.

2

എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്.
എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്.
മതങ്ങള്‍ ഇല്ലാതായാല്‍
വിശ്വാസം വിശുദ്ധമായി.

3

കുരുതിക്കളം കാണുന്നത്
എളുപ്പമാണെന്ന് നാം കരുതുന്നു.
ചോരപ്പുഴയില്‍ നീന്തുന്ന ബലിമൃഗത്തെ
നാം കണ്ടിട്ടില്ലല്ലോ!

4

എന്റെ വയലിന് മുകളില്‍ കാര്‍മേഘം
ആയിരം തവണ കനത്തുനിന്നാലും
ആഹ്ലാദിക്കുന്നതെങ്ങനെ ?
അവയ്ക്കിടയില്‍ മറഞ്ഞിരുന്ന്,
മിന്നല്‍പ്പണര്‍
എന്റെ വിളവുകള്‍ നോട്ടമിടുകയാണെന്ന്
എനിക്കറിയാം

5

ഒരു തുള്ളിയില്‍ സാഗരം സമഗ്രമായി
കാണാന്‍ കഴിയുന്നില്ലെങ്കില്‍
ആ കണ്ണുകള്‍ കുട്ടികളുടെ കളിപ്പാട്ടമാണ്
കാണാനുള്ള അവയവമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…