സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മണ്ണെണ്ണ വിളക്ക്

സജി അജീഷ്

വിളക്കാണവൾ, നിലവിള
ക്കായഞ്ചു തിരിയിൽ
തെളിഞ്ഞിരുന്നോൾ

പകലുകൾതൻ കല്പാടുക
ളകലുന്നതിന്നൊപ്പം
തിരിനാളത്തിൻ വെട്ടം കുറഞ്ഞു പോയവൾ

ആർക്കാർക്കുമായെണ്ണ പകർന്നവൾ
ഒന്നു മിന്നുവാൻ ഒരു തുള്ളിയില്ലാതെ വറ്റിവരണ്ടു പോയവൾ

കുടുംബത്തിനായ് പിന്നെയും തിരിതെളി ച്ചവൾ,
മണ്ണെണ്ണ വിളക്ക് തെളിച്ച വൾ

ഒരു നേർത്ത തിരിതൻ ചിമ്മിനി വെട്ടവുമായി
പല മുറിയിലായ് ഓടി നടന്നവൾ
ഒരു തിരികൊണ്ട് പല തിരി വെട്ടം തെളിച്ചവൾ

പ്രതീക്ഷയും സഹനവും ബന്ധവും കൊണ്ട് നെഞ്ചത്ത് കൂട്ടിയോര ടുപ്പിൽ
തോരാതെരിഞ്ഞവൾ

പുകകൊണ്ട് ദേഹവും ദേഹിയും കറുപ്പ് നിറ ഞ്ഞവൾ
കരിയില്ലാതൊരു ലോകം സ്വപ്നം കാണാത്തവൾ

സ്നേഹം കെട്ടുപോയോ രടുപ്പിൻ തീ ഊതി ഊതി കരളിലൊരു ഞെരിപ്പോടെരിച്ചവൾ

വേദനകൾ ഒക്കെയും പുകയിൽ തെളിയാതെ എഴുതിയവൾ
പുക മറയ്ക്കും, ആ വാക്കുകളിൽ വേദനയാണെന്ന് ചൂണ്ടി പറയാത്തവൾ.

ആരോരുമിപ്പോഴും വായി ച്ചിടാത്തവൾ ആർക്കാർക്കുമായ് വെട്ടം തെളിപ്പവൾ

മണ്ണെണ്ണയും തീർന്നിന്ന് കരിയും പുകയുമായ്,
ഒരു കനൽ തരിയിലൂറും മണ്ണെണ്ണ സ്വപ്നം കാണു ന്നവൾ

ഇപ്പോഴുമെരിയുമൊരു മണ്ണെണ്ണ വിളക്കാണവൾ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…