സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അമ്മ

ഷീന വർഗീസ്

അവളുടെ കണ്ണുകൾ നരച്ച ആകാശം
പോലെയായിരുന്നു.
തീഷ്ണയൗവ്വനത്തിൻ്റെ
ചടുലതകളില്ലാതിരുന്നിട്ടും
അവളുടെ നടപ്പുകൾക്ക്
ഓട്ടത്തിൻ്റെ വേഗതയുണ്ട്.
സ്‌റ്റോപ്പ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾക്കുള്ളിലേക്ക് ദീനമായ
നോട്ടമെറിഞ്ഞ്, മക്കളുടെ വിശപ്പിനെ
ക്കുറിച്ചവൾ പറയുന്നു.
വക്കടർന്ന പൂപ്പാത്രത്തിലേക്ക്
എറിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകൾക്ക്
അവരുടെ ചോറിൻ്റെ നിറമാണ്.
തൻ്റെ ഉടലഴകിൻ്റെ വടിവുകളിൽ
ഇഴയുന്ന തേരട്ടകളെ
അസംതൃപ്തിയുടെ ചവറ്റുകൂനയി
ലേക്കവൾ അറപ്പോടെ
വലിച്ചെറിഞ്ഞു.
മാംസത്തിന് വിലപറയുന്ന
അറവുമാടിൻ്റെ നിസ്സംഗത
അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.

പൊളളിയിറങ്ങുന്ന വേനൽച്ചൂടിൻ്റെ
വിയർപ്പു ഗന്ധം തണൽക്കൊതി
ച്ചവളെ പൊറുതിമുട്ടിച്ചു.
സ്വപ്നങ്ങളുടെ കടുംനീല നിറങ്ങൾ
ഒലിച്ചുപോയ പെണ്ണവൾ ,
പശിയാറ്റാൻ എൻ്റെ മുന്നിൽ
കൈനീട്ടുമ്പോൾ അവളുടെ
പൊക്കിൾക്കൊടി ആർത്തു
കരയുന്നുണ്ടായിരുന്നു…

2 Responses

  1. സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദങ്ങൾ നമ്മുടെ കാഴ്ചകളിൽ പലപ്പോഴും ദുഃഖമുണ്ടാക്കുന്നു . ലളിതമായ പദപ്രയോഗങ്ങളിൽ കോർത്തിണക്കിയ ജീവിത യാഥാർഥ്യങ്ങൾ . ഇങ്ങനെയും സ്ത്രീകൾ നമുക്കുചുറ്റും . അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…