സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എൻ്റെ ഇടം

ഷംന

ഇതൊരു വരണ്ട കാലമാണ്…..
പാകിയ വിത്തുകൾ
മുളക്കാൻ മടി കാണിക്കുന്നു.
ചീകിയൊതുക്കിയ മുടിയിഴകളിൽ
വെളുത്ത വര തിളങ്ങുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ
സർവ്വ വസന്തത്തിന്റെ ശേഷിപ്പുകളുണ്ട്.
മുന്പിലോ കറുത്ത ശൂന്യതയും.
ഇനിയിറക്കമാണ്.
കരുതിവെച്ചതെല്ലാം
കൺമറക്കുന്നൊരു
നീണ്ട പാതയിറക്കം….
എവിടെയോ ഒന്ന് പിടയുന്നുണ്ട്.
തിരിച്ചു പിടിക്കാൻ നീട്ടിയ കൈത്തലം
വിറയാർന്നു തിരിച്ചു വരുന്നു…..
ഓരോ ചുളിവും
വേദനകൾ ഒലിച്ചിറങ്ങുന്ന
ഓരോ പുഴയാവുന്നു…
ഓർമകളും കരകവിയുന്നുണ്ട്….
ഇനിയൊന്നെന്റെ മിഴികൾ ഇണ ചേരട്ടെ…
എന്റെ കവിതകളെ ചിക്കിപ്പെറുക്കി
ഒരല്പനേരമെങ്കിലും
ഞാനൊന്ന് ഞാനായിരിക്കട്ടെ……

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…