സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നാം ആയിരിക്കേണ്ടയിടം: ഒരു യുഗ്മഗാനം

മായ ആഞ്ചലു

പരിഭാഷ: ആത്മജ തങ്കം ബിജു

ഓരോ പട്ടണത്തിലും ഗ്രാമത്തിലും
ഓരോ നഗരചത്വരത്തിലും
ആൾക്കൂട്ടയിടങ്ങളിലും
ഞാനോരൊ മുഖവും തിരഞ്ഞു കൊണ്ടേ ഇരുന്നു,
കരുതൽ പങ്കു വെക്കാനൊക്കുന്നൊരാൾക്കായി.

വിദൂരതാരകങ്ങളിൽ
നിഗൂഢാർത്ഥങ്ങൾ ഞാൻ വായിച്ചെടുത്തു.
പിന്നെ, പളളിക്കൂടമുറികൾ, പൂൾ -റൂമുകൾ, കോക്ക്ടെയ്ൽ മദ്യശാലകൾ എന്നിവിടങ്ങളിൽ ചുവടു വെച്ചു.
അപരിചിതരോടൊപ്പം, അപായങ്ങളെ കൂസാതെ ഞാൻ നടന്നു. അവരുടെ നാമങ്ങൾ എൻ്റെ ഓർമ്മയിലേ ഇല്ല.
ഞാൻ തെന്നൽ വേഗത്തിൽ,
അനായാസമായി, പ്രണയ സൂത്രങ്ങളിൽ പങ്കുകൊണ്ടു.

പൊടിയടർന്ന നൃത്തശാലകളിലും, തെരുവിൻ്റെ ഏകാന്തതയിലും, നൂറായിരമാളുകളോടൊത്ത്
ഞാൻ ഭക്ഷണം പങ്കിട്ടു, വീഞ്ഞ് പാനം ചെയ്തു,
ഞാൻ എന്നന്നേക്കും പ്രേമത്തിൽ വീണു കൊണ്ടേ ഇരുന്നു,
വർഷത്തിൽ രണ്ടു തവണയോ മറ്റോ.

എൻ്റെ അവരോടുള്ള പ്രണയസല്ലാപങ്ങൾ ചേതോഹരമായിരുന്നു. ഞാൻ മുഴുവനായും അവരുടെ മാത്രമായി തീർന്നു.
എന്നിട്ടും, അവരെല്ലാഴ്പ്പൊഴും എന്നെ വിട്ടു കളഞ്ഞു.
ഇപ്പോഴത്തേക്കു വിട, ഇനി പരിശ്രമമേതും വേണ്ട.
നീ മതിയാം വണ്ണം മനോജ്ഞത ഉള്ളവളല്ല.

ഏറെ വികാരവായ്പോടെ, തെല്ലധികം സൗമ്യതയോടെ
നിന്റെ കൈകളിൽ ഞാൻ വിറകൊണ്ടില്ല.

പിന്നെ നീയെന്റെ ജീവിതത്തിലേക്കു പൊന്തിവന്നു.
വാഗ്ദത്ത സൂര്യോദയം കണക്കെ.
നിന്റെ കണ്ണിലെ വെട്ടം കൊണ്ടെന്റെ ദിനങ്ങൾക്ക് തിളക്കമേകി.
മുമ്പെങ്ങും ഞാൻ ഇത്രയും ഓജസ്വിയായിരുന്നതേയില്ല,
ഞാൻ എവിടെയായിരിക്കണമോ, അവിടെയാണ് ഞാനിപ്പോൾ.

One Response

  1. A translation without compromising the rhythm ,meaning and the beauty of the poem….
    ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…