ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴ
തണുപ്പ്, ചെറിയ കുളിര്
ഇതെന്ത് മഴക്കലമാണ് ,
ഒട്ടും തന്നെ മഴ യില്ല
മഴയെ പഴിച്ചിട്ട് ആണോ അതോ
വെയിലിനു ചൂട് പോരാ എന്ന കാരണത്തിലാണോ
അമ്മയും ഞാനും എന്നും ഇങ്ങനെ
പറയും പക്ഷേ ,എനിക്ക് മഴ
തന്നെയാണ് ഇഷ്ടം
പുതുമഴയിലെ മണ്ണിൻ്റെ ഗന്ധവും
അമ്മയോട് ഞാൻ പറയും മഴ അല്ലേ അമ്മേ പെയ്യട്ടെ നന്നായി പെയ്യട്ടെ ഇല്ലങ്കിൽ വെള്ളം കിട്ടാതെ നമ്മൾ പാട് പെടും ട്ടോ അടുത്ത വർഷം
മിന്നലിൻ്റെ വെളിച്ചം കണ്ടതേയില്ല ഇടിയുടെ മുഴക്കവും കേട്ടില്ല ഇട മുറിയാതെ
രാത്രി മുതൽ മഴയുണ്ട്
ഷീറ്റിൻ്റെ ഇരുമ്പ് പാളിയിലേക്ക്
മഴ ശക്തമായി തന്നെ തുള്ളികളെ തെറിപ്പിക്കുമ്പോൾ ശബ്ദം കനത്ത മഴയുടെ പ്രതീതി തന്നെ സൃഷ്ടിച്ചു
തണുത്തുറഞ്ഞ് ഗ്രീഷ്മം
വേനലും കഴിഞ്ഞ് വർഷിച്ച് തുടങ്ങി
പേമാരിയാവതെ കണ്ണീരാവതെ
ഈ കാലവും കടന്നു പോകട്ടെ