
പ്രണയത്തിന് മൂന്ന് വയസ്സുള്ളപ്പോൾ
സംഗീത മാധവ് ഒരു പ്രണയത്തിലേർപ്പെടുകയെന്നാൽ എന്നെ സംബന്ധിച്ച് ജീവിക്കാൻ പഠിക്കുക എന്നു കൂടിയാണ്. ഒരാളെന്നതിൽ നിന്ന് രണ്ടു പേരാവുകയെന്നാൽ ലോകത്തെ
ഇന്ന് വാലന്റൈയിന്‍ ഡേ പ്രണയികള്‍ കൂടുതല്‍ സ്വപ്നം കാണുന്ന ദിനം. പ്രണയകാലത്തിലൂടെ കടന്നുപോകാത്തവരില്ല. പ്രണയത്തിന്റെ രാഷ്ടീയവും ദര്‍ശനവും യുഗങ്ങളായി മനുഷ്യന്റെ അവബോധത്തെ രൂപപ്പെടുത്തുന്നവയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ എഴുത്തും ചിന്തയും പ്രണയം കൊണ്ടുക്കൂടി വന്നതാണ്. പ്രണയം മനുഷ്യന്റെ വൈകാരികമായ അടുപ്പങ്ങളില്‍ ഒന്നാണ്. സ്വാര്‍ത്ഥതയും സ്വകാര്യതയുമൊക്കെ അതിനുണ്ടെങ്കിലും കേവലമെന്ന് അവയെ തള്ളിക്കളയാനാവില്ല. ജെന്നിക്ക് കാള്‍ മാര്‍ക്സിനോടും ഡി മോണ്ഡി ബെവ്വര്ക്ക് സാര്തൃനോടും അന്നയ്ക്ക് ദസ്തയേവസ്കിയോടും തോന്നിയ ആരാധന, പ്രണയം ലളിതമല്ലന്ന് തെളിയിക്കുന്നവയാണ്.
കാല്പനിക കവിതയ്ക്ക് ജീവനുണ്ടായത് പ്രണയം കൊണ്ടാണ്. പ്രണയ മനസ്സിന്റെ വേദനയും സന്തോഷവും കാണുകയാണ് ഈ ദിനത്തില്‍.
എന്റെ പ്രിയപ്പെട്ടവനെ,
കണ്ണുകളടയ്ക്കുമ്പോഴെല്ലാം ഞാന്‍ കാണുന്നത്്
താങ്കളുടെ ചിരിയാണ്. ഇതെന്റെ നിധിയാണ്.
എന്നും അതെന്നോടൊപ്പമുണ്ടാകും.
കഴിഞ്ഞുപോയ സന്തോഷകരമായ മണിക്കൂറുകളിലൂടെ
ഞാന്‍ വീണ്ടും ജീവിക്കുകയാണിപ്പോള്‍.
ആ പ്രേമത്തില്‍ മുഴുകി താങ്കളുടെ
ഹൃദയത്തോടു ചേര്‍ന്ന് ഞാന്‍ കിടക്കുന്നു.
കാള്‍….താങ്കളുടെ ഭാര്യയാവുക..
ഈശ്വരാ അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.
പ്രേമിക്കല് ഒരു സമരമാണ്
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു.
അഭിലാഷങ്ങള്‍ക്ക് മാംസമുണ്ടാകുന്നു.
അടിമയുടെ മുതുകില്‍ ചിറകുകള് മുളയ്ക്കുന്നു.
ലോകം യഥാര്‍ത്ഥവും സ്പര്‍ശനീയവുമാകുന്നു.
വീഞ്ഞ് വീഞ്ഞാകുന്നു.
വെള്ളം വെള്ളമാകുന്നു.
സ്നേഹിക്കുകയെന്നാല്‍ കതകുകള്‍
തുറക്കുകയെന്നാണ്.
മുഖമില്ലാത്ത യജമാനന് അനന്തമായ ബന്ധത്തിന്,
വിധിച്ച് അക്കമിട്ട ഒരു സത്വമല്ല.
രണ്ടുപേര്‍ പരസ്പരം നോക്കി
അംഗീകരിക്കുമ്പോള്‍
ലോകം മാറുന്നു.
പേരുകളെല്ലാം ഉരിഞ്ഞുകളയുന്നതാണ്
പ്രേമിക്കല്.
(സൂര്യശില)
കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍….
Had I the heavens’ embroidered clothes, Enwrought with golden and silver light,
The blue and the dim and the dark clothes
Of night and light and the half-light,
I would spread the clothes under your feet:
But I, being poor, have only my dreams;
I have spread my dreams under your feet;
Tread softly because you tread on my dreams.
W. B. Yeats 1865-1939
സംഗീത മാധവ് ഒരു പ്രണയത്തിലേർപ്പെടുകയെന്നാൽ എന്നെ സംബന്ധിച്ച് ജീവിക്കാൻ പഠിക്കുക എന്നു കൂടിയാണ്. ഒരാളെന്നതിൽ നിന്ന് രണ്ടു പേരാവുകയെന്നാൽ ലോകത്തെ
ഗ്രീന ഗോപാലകൃഷ്ണൻ പ്രിയമുള്ളവനേ…..ഏതൊരു സാധാരണ ദിവസത്തെയും പോലെ ഈ ദിനവും ഒരേ താളത്തിൽ ഒരേ ശ്രുതിയിൽ തന്നെ സംഗീതം ആലപിക്കെ
ഒരിക്കൽ പേർഷ്യൻ കവിയായ റൂമി ഇപ്രകാരം കുറിച്ചു; “നിനക്കു നൽകുവാൻ വിശിഷ്ടമായൊരു സമ്മാനത്തിനായ് ഞാനേറെ നടന്നു; സ്വർണ്ണഖനിയിലേക്ക് സ്വർണം കൊണ്ടുവരുന്നതെന്തിന്?
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.