സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയം പുതച്ച ഒരുവൾ

ഗ്രീന ഗോപാലകൃഷ്ണൻ


പ്രിയമുള്ളവനേ…..
ഏതൊരു സാധാരണ ദിവസത്തെയും പോലെ ഈ ദിനവും ഒരേ താളത്തിൽ ഒരേ ശ്രുതിയിൽ തന്നെ സംഗീതം ആലപിക്കെ ഞാനും എന്നത്തേയും പോലെ അടുക്കളയിൽ പാത്രങ്ങളോടും പിന്നാമ്പുറത്ത് പറന്നെത്തുന്ന കാക്കയോടും കിളികളോടും വിശേഷങ്ങൾ തിരക്കിയും നിന്റെ പേരിട്ടുവിളിക്കുന്ന ചെടി….. ചെടി മാത്രമല്ലകേട്ടോ , പലതുണ്ട് എനിക്ക് നിന്റെ പേരിട്ടു വിളിക്കാൻ ഞാനുള്ളിടത്തൊക്കെയും നിന്നെ ഞാൻ നിറച്ചു വെച്ചിട്ടുണ്ട് .
അത്ഭുതം തോന്നുന്നുണ്ടോ ? ഇവളിത്രക്ക് ഭ്രാന്തിയെന്ന് ചിന്തിക്കുന്നുവോ ? അതോ ഇവളി പറയുന്നതൊക്കെയും കളവെന്ന്‌ കരുതുന്നുവോ ?
ഒരു കാര്യം പറയട്ടെ ,ഞാൻ നിന്നോട് ചോദിക്കുന്ന ഓരോ ചോദ്യത്തിന്റെയും ഉത്തരം എനിക്കറിയാം എങ്കിലും ഞാനിങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നു …..
“എന്തൊരത്ഭുതം
നീയെന്ന് നിനയ്ക്കുമ്പോൾ
ചിന്തകൾ നറുമലരുകളാകുന്നു
പിച്ചകമണമുള്ളൊരു കാറ്റ് പിൻ കഴുത്തിൽ കുസൃതികാട്ടി ചുംബിക്കുന്നു “
എന്റെ മാന്ത്രികലോകത്തിന്റെ താക്കോൽക്കൂട്ടം കിലുക്കി ,നീ വരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുന്നു നിഷ്കളങ്കനായ ഒരു കുഞ്ഞെന്നോണം നീ ചിരിക്കുന്നു .ഞാനിതിന് മുമ്പോരിക്കലും ഇത്രയും കളങ്കരഹിതനായ് ഒരു പുരുഷനെ കണ്ടതില്ല .പ്രണയം പുരുഷനെ നിർമലമാക്കുമെന്നു തോന്നുന്നു .
എന്നിൽ
നിന്റെ അസാന്നിധ്യം ,നിന്റെ മൗനം അത് തീർക്കുന്ന ശൂന്യത എത്രയെന്ന് നീ അറിയുന്നുണ്ടോ .. ..?
അരികിൽ നീ ഇല്ലാതിരിക്കുക എന്നത് നിന്നിലേക്ക്‌ മാത്രമുളള ഒരു വഴിയിലൂടെ യാത്ര ചെയുന്നത് പോലെയാണ് .നീയെന്ന് മാത്രം ജപിച്ചിരിക്കുന്ന ഒരു വളായ് മാറിപ്പോകുന്നുണ്ട് ആ നേരങ്ങളിൽ നീയില്ലായ്‌മയെ കവച്ചുവെയ്ക്കാനാവാതെ ചിലനേരം ഞാനെന്നോട് തന്നെ ശണ്ഠ കൂടുന്നു .
ചിലനേരം നിന്നെ ഒരു കുഞ്ഞാവയാക്കാൻ തോന്നും ,നിന്നെ കൊഞ്ചിച്ചു മാറോടു താരാട്ടുപാടണം നിന്റെ ഉറക്കത്തിന് കാറ്റിനേയും കിളികളേയും വരെ നിശബ്ദരാക്കി കാവലിരിക്കണം .ഇതെഴു തുമ്പോൾ ആ സന്തോഷം എനിക്ക് അനുഭവപ്പെടുന്നുണ്ട് ……
എന്നിലൂടെ ഒഴുകുന്നചിന്തകളെ അത്പോലെ പകർത്തുക എന്നതു മാത്രമേ ഞാനീ നിമിഷം ചെയ്യുന്നുള്ളൂ .മറുവശത്ത് നീയാണ് എന്നതിനാൽ പകർത്തുക എന്നത് ആനന്ദകരമായ ഒരു അനുഭൂതിയാണ് നമ്മൾ ഒരുമിച്ചിരിന്നു എന്നതുപോലെയാണ് ഞാനീ പ്രക്രിയയിൽ സന്തോഷം കണ്ടെത്തുന്നത്…
പ്രണയിക്കാൻ അറിയുന്ന ഒരുവളല്ല ഞാൻ ഒരു പുരുഷൻ എന്നിലെ സ്ത്രീയിൽ തൃപ്‌തി കണ്ടെത്തുമെന്ന് ഞാനൊരുനാളും കരുതുന്നുമില്ല ,അതുകൊണ്ട് തന്നെ പുറത്തേയ്ക്കുള്ളൊരു വാതിൽ ഞാനെന്നും തുന്നിട്ടിരിക്കുന്നു .ഇവിടെ പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ,എനിക്കുള്ളിൽ ഒരു ചിന്തയുണ്ടാകുന്നു , ഒരു കാലവും നീ എന്നിൽ നിന്നും ഇറങ്ങിപ്പോവുകില്ലെന്ന് ആ വാതിൽ ചാരിക്കൊണ്ട് നീ പുഞ്ചിരിക്കുന്നു ..
എന്തൊരു വിശ്വാസമാണിത് ….
എനിക്കുള്ളിൽ ആഴത്തിൽ ആരാണ് അത്തരമൊരു വിശ്വാസത്തിന്റെ താമരവിത്തിനെ നട്ടുവളർത്തിയത്….?നിന്നെ മറ്റെന്തിനെക്കാളും ഞാനറിയുന്നു നിന്റെ ശ്വാസത്തെ ,ഹൃദയമിടിപ്പിനെ….എന്റേത് മാത്രമായ നിന്റെ പ്രണയത്തെയും ..
.ഏത് ജന്മാന്തരബന്ധമോ……….നിന്നിലേക്ക്‌ മാത്രം പറന്നടുക്കുന്നു ഞാൻ ഏതെങ്കിലുമൊരു ജന്മത്തിൽ ഞാൻ നിന്റേയും നീ എന്റേതുമായിരുന്നിരിക്കും ആരേയും ദ്രോഹിക്കാതെ നമ്മളിൽ തങ്ങളിൽ നട്ടുവളർത്തിയ സ്നേഹത്താൽ മേൽക്കൂര തീർത്തൊരു വീട്ടിൽ ഹൃദയമിടിപ്പുകളെയറിഞ്ഞ് നാമുറങ്ങി ഉണർന്നിരിക്കും ….നിന്നെ പ്രണയിച്ചു മതിവരാത്തവളായിരുന്നിരിക്കും ഞാൻ .അതാവും തുടർന്നുള്ള ഓരോ ജന്മങ്ങളിലും നിന്നോടുള്ള പ്രണയവുമായി ഞാൻ ജനിക്കുന്നത് .അല്ലെങ്കിൽ നീ തന്നെ പറയൂ ,മറ്റൊന്നിനെകുറിച്ചും ആകുലതകളില്ലാതെ ഒരുവൾക്ക് എങ്ങനെയാണ് ഒരുവനെതന്നെ ഇതുപോലെ നിനച്ചിരിക്കുവാനാകുക ?

2 Responses

  1. Beautiful………so…Beautiful………so..soo..Beautiful…….oro..variyilum…feel….pranayathinte..poornnmaayi..ariyunnathinteyum…..ariyappedunnathinteyum…okke

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…